BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘നിങ്ങള്‍ക്ക് ഒന്നും തോന്നരുത്, ചാവണ വരെ ഏറ്റോം വേണ്ടപ്പെട്ടത് എന്റെ അച്ഛന്‍ തന്നെയായിരിക്കും’ മുഖത്തു നോക്കി ഭാര്യ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും; രസിപ്പിച്ച് ഭര്‍ത്താവിന്റെ കുറിപ്പ്

സ്വന്തം ഭാര്യയ്ക്ക് തന്നേക്കാള്‍ പ്രിയം സ്വന്തം അച്ഛനോടാണെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

Soumya by Soumya
June 21, 2019
in Kerala News
0
‘നിങ്ങള്‍ക്ക് ഒന്നും തോന്നരുത്, ചാവണ വരെ ഏറ്റോം വേണ്ടപ്പെട്ടത് എന്റെ അച്ഛന്‍ തന്നെയായിരിക്കും’ മുഖത്തു നോക്കി ഭാര്യ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും; രസിപ്പിച്ച് ഭര്‍ത്താവിന്റെ കുറിപ്പ്
86
SHARES
1k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ആരോടാണ് കൂടുതല്‍ സ്‌നേഹം ..? അച്ഛനോടോ, അമ്മയോടോ..? ഈ ചോദ്യം ജീവിതത്തില്‍ ഒരു വട്ടം എങ്കിലും നാം കേള്‍ക്കാതിരിക്കില്ല. ആരെയും കുഴപ്പിക്കുന്ന ചോദ്യം തന്നെയാകും ഇത്. പ്രത്യേകിച്ച് പെണ്‍കുട്ടികളെ. വാത്സല്യത്തിന് അമ്മയും സുരക്ഷിതത്വത്തിന് അച്ഛനും. ഇതും രണ്ടും ആവശ്യ ഘടകം തന്നെയാണ്. എങ്കിലും പെണ്‍കുട്ടികള്‍ക്ക് ഒരു പടി മുമ്പില്‍ അച്ഛന്‍ തന്നെയാകും.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

എന്നു കരുതി അമ്മയെ ഇഷ്ടമില്ല എന്നല്ല. അതുപോലെ ആണ്‍കുട്ടികള്‍ക്ക് മറിച്ചും. അച്ഛനെന്നാല്‍ ഒരു ഭയമൊക്കെ ഉണ്ടാവും. അതുകൊണ്ട് എല്ലാത്തിനും കണ്ണടച്ച് കൂട്ടുനിക്കുന്ന അമ്മയെ ആയിരിക്കും ഇവര്‍ നെഞ്ചിലേറ്റുക. അതുപോലെ ഒരു ഇഷ്ടമാണ് ഇവിടെയും നിറയുന്നത്. സ്വന്തം ഭാര്യയ്ക്ക് തന്നേക്കാള്‍ പ്രിയം സ്വന്തം അച്ഛനോടാണെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

ഫാദേഴ്‌സ് ഡേയിലാണ് കുറിപ്പ് എത്തിയത്. സംഭവം ഇപ്പോള്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എന്നാല്‍ അച്ഛന്‍ സ്‌നേഹിച്ചതിനേക്കാള്‍ താന്‍ സ്‌നേഹിക്കുമെന്ന വാശി ഉടലെടുത്തു, പക്ഷേ നിരാശയായിരുന്നു ഫലം. അതാണ് വാക്കുകളിലൂടെ പ്രകടമാക്കി ശബരീസ് ആര്‍കെ രംഗത്തെത്തിയത്. ഭാര്യയുടെ അച്ഛനെ പോലെ എന്റെ പാറൂന് ‘അച്ഛന്‍ ‘ ആകാനുള്ള ശ്രമത്തില്‍ ആണ് ഞാനുമെന്നും കുറിച്ചുകൊണ്ടാണ് ശബരീസ് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്റെ ഭാര്യയുടെ അച്ഛന്‍..എന്റെ ഭാര്യ തന്നെയാണ് കാരണം. അവള് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അച്ഛനെ വലിച്ചിടും.ആദ്യം ഇഷ്ടം പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് : ‘എന്റെ പിറകെ നടക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അച്ഛനോട് പറഞ്ഞ് നല്ല തല്ലു മേടിച്ചു തരും ‘ഒടുവില്‍ വീട്ടില്‍ വന്നു ചോദിച്ചോളാന്‍ പറഞ്ഞപ്പോഴും അവള്‍ പറഞ്ഞു:

‘എന്റെ അച്ഛന്‍ ആണെന്റെയെല്ലാം, അച്ഛന്‍ സമ്മതിച്ചില്ലേല്‍ ഞാന്‍ നിങ്ങളെ കെട്ടത്തുമില്ലാ .
നിങ്ങള്‍ ആദ്യം തന്നെ വന്നു അച്ഛനോട് ചോദിച്ചോളൂ ‘ആവശ്യം എന്റെയായതു കൊണ്ട് ഞാന്‍ അതും കേട്ടു അമ്മ വഴി കാര്യം അച്ഛനിലോട്ട് എത്തിച്ചു .ഒടുവില്‍ കൈയും കാലും പിടിച്ചു വീട്ടുകാരെ എല്ലാവരെയും സമ്മതിപ്പിച്ചു നെഞ്ചും വിരിച്ചു അവളുടെ മുന്‍പില്‍ പോയി നിന്നപ്പോള്‍ ആ ദ്രോഹി പറയുവാണ് : ‘അതേയ് ചാവണ വരെ എനിക്ക് ഏറ്റോം വേണ്ടപ്പെട്ടതു എന്റെ അച്ഛന്‍ തന്നെ ആയിരിക്കും കേട്ടോ ‘നിങ്ങള്‍ക്ക് ഒന്നും തോന്നരുത്.എന്റെച്ഛന്‍ ഉരുളി കമിഴ്ത്തി ഉണ്ടായതാ ഞാന്‍, ആ ഞാന്‍ അച്ഛനെ മറക്കമ്പാടില്ലല്ലോ. .

കല്യാണദിവസം അച്ഛനും മകളും കൂടി കെട്ടിപിടിച്ചു നിലവിളിച്ചു കല്യാണം കൂടാന്‍ വന്നവരെയെല്ലാം കരയിപ്പിച്ചിട്ടാണ് വിട്ടത്.! അന്ന് മുതല്‍ അവളെ കൊണ്ട് അതൊന്നു മാറ്റി പറയിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഞാന്‍ ,’ഒരു സ്ത്രീക്ക് കല്യാണത്തിന് ശേഷം ഭര്‍ത്താവായിരിക്കും ഏറ്റവും കൂടുതല്‍ സ്‌നേഹവും സംരക്ഷണവും കൊടുക്കുന്നത് എന്നവള്‍ക്കു കഥകളിലൂടെ പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു .! ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്നു എന്നെനിക്കു തോന്നിയ അവളുടെ സ്വന്തം അമ്മയുടെ ഉദാഹരണം വെച്ചു വാദിക്കാന്‍ ശ്രമിച്ചു.. രക്ഷയില്ല..

ഒടുവില്‍ അച്ഛനെ ഒന്ന് തോല്‍പിച്ചു കാണിക്കണം എന്ന ഉദ്ദേശത്തോടെ ഞാന്‍ അവളെ അങ്ങ് സ്‌നേഹിച്ചു കൊല്ലാന്‍ തീരുമാനിച്ചു.എന്നാല്‍ മകള്‍ക് വിളര്‍ച്ച ഉണ്ടെന്നു പറഞ്ഞപ്പോള്‍ അയണ്‍ ഗുളികയുമായി അറുന്നൂറു കിലോമീറ്റര്‍ യാത്ര ചെയ്തു വന്നു മകളുടെ കൂടെ നിന്നു തീറ്റി പോറ്റുന്നത് കണ്ടപ്പോള്‍ ഞാന്‍ മനസിലാക്കി എന്റെ എതിരാളി വിചാരിച്ച പോലല്ല…!

ഗര്‍ഭിണി ആയപ്പോള്‍ ബെഡ് റസ്റ്റ് വിധിക്കപ്പെട്ട അവള്‍ക്കു ഇഷ്ടപ്പെട്ട പൊറോട്ടയും മട്ടനും വാങ്ങിയിട്ട് വരുമ്പോഴേക്കും അച്ഛനടുക്കളയില്‍ കയറി അവള്‍ക്കു നല്ല ചൂട് ചോറും, ചമ്മന്തിയും, പയറു തോരനും വെച്ചു കൊടുത്തിട്ടുണ്ടാകും
ഒടുവില്‍ തോല്‍ക്കില്ല എന്ന വാശിയോടെ പൊറോട്ടയും മട്ടനും അച്ഛനെ ഏല്പിച്ചു ‘ഞാനും ഒരു പാത്രത്തില്‍ ചോറും കറിയും എടുത്തു കൊണ്ട് പോയി അവള്‍ക്കു വാരി കൊടുത്തു എന്റെ ക്ഷീണം മാറ്റും..മകള്‍ തെന്നി വീഴാതിരിക്കാന്‍ പാണ്ടി പട്ടണം മുഴുവന്‍ അരിച്ചു പെറുക്കി ഗ്രിപ് ഉള്ള കാര്‍പെറ്റുമായി വരുന്ന അച്ഛനെ കണ്ടു ഞാന്‍ അന്തം വിട്ടു..!

രാത്രി രണ്ടരമണിക്കു അവള്‍ പ്രസവിക്കുമ്പോള്‍ പ്രസവ മുറിക്കു പുറത്തു കാത്തു നിന്ന എന്നെ ഉറക്കം ചതിച്ചപ്പോഴും ചതിയില്‍ വീഴാതെ പിടിച്ചു നിന്ന അച്ഛനെന്റെയും ഹീറോ ആയി..
എഴുപതാം വയസിലും മകള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മുമ്പില്‍ ഞാനൊന്നും അല്ലെന്നും അവളെന്തായാലും മാറ്റി പറയില്ലെന്നും എനിക്കപ്പോള്‍ ഉറപ്പായി..

ഒടുവില്‍ ഞാനും തീരുമാനിച്ചു ഉരുളി കമിഴ്ത്താന്‍..! അവളുടെ വയറ്റില്‍ കിടക്കുന്ന എന്റെ സന്താനം അവളെ പോലെ തന്നെ ഒരു അച്ഛന്റെ മോളായിരിക്കാന്‍

അദ്ദേഹം കൊടുത്ത സ്‌നേഹവും കരുതലുമാണ് അവളെ അവളാക്കിയത്. അദ്ദേഹത്തിന്റെ പിന്തുണയാണ് അവളുടെ ആത്മവിശ്വാസം. അച്ഛന്‍ പകര്‍ന്നു കൊടുത്ത സ്‌നേഹമാണ് അവളെനിക്ക് പകര്‍ന്നു തരുന്നത്..ഇപ്പോള്‍ അവളുടെ അച്ഛനെ പോലെ എന്റെ പാറൂന് ‘അച്ഛന്‍ ‘ ആകാനുള്ള ശ്രമത്തില്‍
ആണ് ഞാനും..

KDPD :Sabaries RK
Photo കടപ്പാട്

Tags: Father Love daughterFather lovesPravasi Father loves

Related Posts

എന്തൊക്കെപ്പറഞ്ഞാലും ഞങ്ങടെ അച്ഛനല്ലേ, ഉപേക്ഷിക്കാനാവില്ല; ഇത് മദ്യലഹരിയില്‍ നഷ്ടപ്പെട്ട അച്ഛനെ തിരികെ ലഭിച്ചതില്‍ വിങ്ങിപ്പൊട്ടി മകന്‍, മാതാപിതാക്കളെ നടതള്ളുന്നവര്‍ക്ക് ഇത് മാതൃക
Kerala News

എന്തൊക്കെപ്പറഞ്ഞാലും ഞങ്ങടെ അച്ഛനല്ലേ, ഉപേക്ഷിക്കാനാവില്ല; ഇത് മദ്യലഹരിയില്‍ നഷ്ടപ്പെട്ട അച്ഛനെ തിരികെ ലഭിച്ചതില്‍ വിങ്ങിപ്പൊട്ടി മകന്‍, മാതാപിതാക്കളെ നടതള്ളുന്നവര്‍ക്ക് ഇത് മാതൃക

May 1, 2020
83
പ്രവാസിയായ അച്ഛന്‍ അപ്രതീക്ഷിതമായി വീട്ടില്‍! അമ്പരപ്പില്‍ മൂത്ത മകന്‍, തുള്ളി ചാടിയും ഒളിഞ്ഞു നോക്കിയും കുരുന്ന്! ചാടി കയറി മതിയോവോളം മുത്തമിട്ട് ഇളയകുട്ടി; സോഷ്യല്‍ മീഡിയയുടെ മനം നിറച്ച് ‘സ്‌നേഹവീട്ടിലെ’ ദൃശ്യങ്ങള്‍
Kerala News

പ്രവാസിയായ അച്ഛന്‍ അപ്രതീക്ഷിതമായി വീട്ടില്‍! അമ്പരപ്പില്‍ മൂത്ത മകന്‍, തുള്ളി ചാടിയും ഒളിഞ്ഞു നോക്കിയും കുരുന്ന്! ചാടി കയറി മതിയോവോളം മുത്തമിട്ട് ഇളയകുട്ടി; സോഷ്യല്‍ മീഡിയയുടെ മനം നിറച്ച് ‘സ്‌നേഹവീട്ടിലെ’ ദൃശ്യങ്ങള്‍

February 9, 2019
3k
Load More
Next Post
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരമാണ്; ടൊവീനോ തോമസ്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരമാണ്; ടൊവീനോ തോമസ്

കാമുകിയെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് കൈ ഞരമ്പു മുറിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു

കാമുകിയെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് കൈ ഞരമ്പു മുറിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു

ഈ ബ്ലഡി മല്ലൂസൊക്കെ ‘ചാറില്‍ മുക്കി നക്കിയാ മതി’ എന്നാണോ കോണ്‍ഗ്രസേ?

ഈ ബ്ലഡി മല്ലൂസൊക്കെ 'ചാറില്‍ മുക്കി നക്കിയാ മതി' എന്നാണോ കോണ്‍ഗ്രസേ?

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

13 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

8 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

15 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version