കോന്നി: കെട്ടിയിട്ട ആന ചങ്ങല പൊട്ടിച്ച് ഓടിതിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടാക്കി. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. കല്ലേലി കുരിശിമൂടിനു സമീപത്തെ ആളൊഴിഞ്ഞ തോട്ടത്തില്‍ തളച്ചിരുന്ന നീലകണ്ഠന്‍ എന്ന ആനയാണ് പ്രദേശത്താകെ ഭീതി പരത്തിയത്.
എലിയറയ്ക്കല്‍ കല്ലേലി റോഡില്‍ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയാണ് ആനയിടഞ്ഞ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്. തേക്കുതോട്ടംമുക്ക്, വെണ്മേലിപ്പടി വഴി മാരൂര്‍പാലത്ത് എത്തിയ ആന ഓട്ടത്തിനിടെ ഒരു കാര്‍ തകര്‍ത്തു. ചൈനാമുക്കില്‍ ഒരു കാറും മഠത്തില്‍കാവില്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്ത് വീണ്ടും മരൂര്‍പ്പാലത്തെത്തി. തുടര്‍ന്ന് ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന്റെ എതിര്‍വശത്ത് എത്തി. അതിനിടയില്‍ ചങ്ങലപൊട്ടിച്ചു വിരണ്ടോടിയ കൊമ്പന്‍ തകര്‍ത്തത് 6 വാഹനങ്ങള്‍. 3 കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ഓട്ടോറിക്ഷ എന്നിവയാണ് തകര്‍ന്നത്.
രാത്രി ആയതിനാല്‍ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിയാതെ വന്നതാണ് നാട്ടുകാര്‍ വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ രാത്രി അയതിനാല്‍ റോഡില്‍ ആളുകളോ വാഹനങ്ങളോ കൂടുതല്‍ ഇല്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി. ആന എങ്ങനെയാണ് ചങ്ങല പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് , അഗ്‌നിശമന സേനാംഗങ്ങള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ സ്ഥലത്ത് എത്തി.
ഇതിനിടെ പാപ്പാന്‍ മനുവിനെ പോലീസ് കണ്ടെത്തി കൊണ്ടു വന്നു. ഇതിന് ശേഷം ആനയെ കണ്ടെത്തി നീലകണ്ഠനെ തളച്ചു. അതേസമയം രണ്ട് മാസം മുന്‍പ് ഇതേ ആന ഇത്തരത്തില്‍ വിരണ്ടോടിയിട്ടുണ്ട്.
















Discussion about this post