തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ജില്ലാ കളക്ടറുടെ വിശദീകരണം പുറത്ത് വന്നു. ശബരിമലയേയും അയ്യപ്പനേയും വോട്ട് ചോദിക്കുന്നതിന് ഉപയോഗിച്ചു എന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഉള്ള പരാതി. എന്നാല്‍ ഇതിന് കളക്ടര്‍ക്ക് അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു. ഇതിന് മറുപടിയാണ് കളക്ടര്‍ ഇപ്പോള്‍ പറഞ്ഞത്.
എന്നാല്‍ സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നാണ് കളക്ടര്‍ ടിവി അനുപമ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.
അയ്യപ്പന് ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നുമുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ കളക്ടര്‍ ചട്ട ലംഘനനോട്ടീസ് നല്‍കിയത്.
എന്നാല്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കളക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ വ്യക്തമാക്കിയിരുന്നു..
Discussion about this post