BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് തീ പിടിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ ഡോ സുരേഷ് സി പിളള എഴുതുന്നു

Asraya by Asraya
November 1, 2018
in Kerala News
0
‘പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് തീ പിടിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ ഡോ സുരേഷ് സി പിളള എഴുതുന്നു
64
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തവും ഇതിനെ തുടര്‍ന്നുണ്ടാകാന്‍ പോകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

READ ALSO

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

December 16, 2025
1
തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു

തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു

December 16, 2025
3

കാര്‍ബണിക മിശ്രണങ്ങളായ ‘പോളിമര്‍’ സംയുക്തങ്ങളെ ആണ് പൊതുവായി പ്ലാസ്റ്റിക്കുകള്‍ എന്ന് പറയുന്നത്.  പക്ഷെ ഇതില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ ഇവ കൂടാതെ ക്ലോറിന്‍, നൈട്രോജന്‍, ഫ്‌ലൂറിന്‍ എന്നീ മൂലകങ്ങളും കാണാം.

പ്ലാസ്റ്റിക് കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍, ഓക്സിജന്‍, ജലബാഷ്പം, ക്ലോറിന്‍ വാതകം ഇവ കൂടതെ വിഷമയം ഉള്ള വാതകങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് വിഷ വാതകം ആയ കാര്‍ബണ്‍ മോണോക്സൈഡ്, ടോക്‌സിക്ക് ആയ ഡൈഓക്‌സിന്‍ , പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവ ഉണ്ടാകാം എന്ന് അദ്ദേഹം പറയുന്നു.

ഈ പുക ആരോഗ്യത്തിന് ഹാനികരമാണ്. ഒരു കാരണവശാലും ഇത് ശ്വസിക്കുവാന്‍ ഇട വരരുത്. പുകയുമായി എത്രയും അകലം പാലിക്കാമോ അത്രയും നന്നാണ്. ഡൈഓക്‌സിന്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍  എന്നിവ കാന്‍സറിന് കാരണം ആയേക്കാവുന്നതും മാരക വിഷവും ആണ്. ശ്വസിച്ചിട്ട് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ (ശ്വാസം മുട്ടല്‍, അലര്‍ജി, ശര്‍ദ്ദി മുതലായവ) ഉണ്ടായാല്‍ ഉടനെ വൈദ്യ സഹായം നേടണംമെന്നും അദ്ദേഹം പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

‘പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് തീ പിടിച്ചാല്‍

തിരുവനന്തപുരത്തു മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം ഉണ്ടായി എന്ന് പത്ര മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു കാണുമല്ലോ? ഇത് എത്ര അപകടകരം ആണ് എന്ന് നോക്കാം.

ആദ്യമായി നമുക്ക് പ്ലാസ്റ്റിക്കിന്റെ രാസ ഘടന വിശദമായി നോക്കാം.

കൃത്രിമമായതോ, പ്രകൃതി ജന്യമായതും കൃത്രിമമായതുമായതുമായി കൂട്ടിച്ചേര്‍ത്ത കാര്‍ബണിക മിശ്രണങ്ങളായ ‘പോളിമര്‍’ സംയുക്തങ്ങളെ ആണ് പൊതുവായി പ്ലാസ്റ്റിക്കുകള്‍ എന്ന് പറയുന്നത്. കുറഞ്ഞ തന്മാത്രാ തൂക്കമുള്ള ധാരാളം ആവര്ത്തിക ഏകകങ്ങളായ ‘മോണോമറില്‍ നിന്ന് രൂപം കൊള്ളുന്ന തന്മാത്രാ ഭാരം കൂടിയ സംയുക്തങ്ങളാണ് പോളിമറുകള്‍ എന്ന് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാവുമല്ലോ? ഉദാഹരണത്തിന് ‘വിനൈല്‍ ക്ലോറൈഡ്’ എന്ന മോണോമര്‍ തന്മാത്രകളെ രാസപ്രവര്‍ത്തനം നടത്തി (polymerization) നടത്തിയാണ് PVC അഥവാ പോളി വിനൈല്‍ ക്ലോറൈഡ് ഉണ്ടാക്കുന്നത്.

അപ്പോള്‍ പ്ലാസ്റ്റിക് കത്തിയാലോ?

കാര്‍ബണിക മിശ്രണങ്ങളായ ‘പോളിമര്‍’ സംയുക്തങ്ങളെ ആണ് പൊതുവായി പ്ലാസ്റ്റിക്കുകള്‍ എന്ന് പറയുന്നത് എന്ന് പറഞ്ഞല്ലോ, പക്ഷെ ഇതില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ ഇവ കൂടാതെ ക്ലോറിന്‍, നൈട്രോജന്‍, ഫ്‌ലൂറിന്‍ എന്നീ മൂലകങ്ങളും കാണാം. പ്ലാസ്റ്റിക് കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍, ഓക്സിജന്‍, ജലബാഷ്പം, ക്ലോറിന്‍ വാതകം ഇവ കൂടതെ വിഷമയം ഉള്ള വാതകങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് വിഷ വാതകം ആയ കാര്‍ബണ്‍ മോണോക്സൈഡ്, ടോക്‌സിക്ക് ആയ ഡൈഓക്‌സിന്‍ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍ [Polycyclic aromatic hydrocarbons (PAHs)], എന്നിവ ഉണ്ടാകാം.

അപ്പോള്‍ ഈ പുക ആരോഗ്യത്തിന് ഹാനികരം അല്ലെ?

അതെ, ഒരു കാരണവശാലും ഇത് ശ്വസിക്കുവാന്‍ ഇട വരരുത്. പുകയുമായി എത്രയും അകലം പാലിക്കാമോ അത്രയും നന്നാണ്. ഡൈഓക്‌സിന്‍ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍ (PAHs) എന്നിവ കാന്‍സറിന് കാരണം ആയേക്കാവുന്നതും മാരക വിഷവും ആണ്.
ശ്വസിച്ചിട്ട് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ (ശ്വാസം മുട്ടല്‍, അലര്‍ജി, ശര്‍ദ്ദി etc) ഉണ്ടായാല്‍ ഉടനെ വൈദ്യ സഹായം നേടണം.

ഈ പുക എത്ര മാത്രം വിഷം ആണ്?

എത്ര മാത്രം ഇത് ശ്വാസ വായുവില്‍ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. ”sola dosis facit venenum” toxicology യുടെ അടിസ്ഥാന പ്രമാണം ആണിത്. അതായത് ‘The dose makes the poison’ ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത (toxicity) നിര്‍ണ്ണയിക്കുന്നത്. എന്തു തരം പ്ലാസ്റ്റിക് കത്തിയത്, എത്ര മാത്രം കത്തി, എന്നൊക്കെ കൃത്യമായി അറിയാതെ വിഷലിപ്തത കണക്കാക്കാന്‍ പറ്റില്ല. അതു കൊണ്ട് പുക കലര്‍ന്ന വായു ഒരു കാരണവശാലും ശ്വസിക്കരുത്.

പൊതു ജനങ്ങള്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം.
തീ കാണുന്നതിനായി ഒരിക്കലും തീപിടുത്തം ഉണ്ടായ ഫാക്ടറി സമീപത്തേക്ക് പോകരുത്. കഴിവതും അകലം പാലിക്കണം. അടുത്തു താമസിക്കുന്നവര്‍ ബന്ധു വീടുകളിലേക്കോ, സുഹൃത്തുക്കളുടെ വീടുകളിലേക്കോ താല്‍ക്കാലികമായി താമസം മാറ്റുക. തീ കത്തി തീര്‍ന്നാല്‍, പുക അന്തരീക്ഷ വായുവും ആയി കലര്‍ന്ന് അപകട സാദ്ധ്യത കുറയും, അപ്പോള്‍ തിരികെ സുരക്ഷിതമായി വരാം. ഫാക്ടറി ജീവനക്കാര്‍, ഫയര്‍ ഫൈറ്റേഴ്‌സ്, ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കത്തിയ ഫാക്ടറിയുടെ സമീപത്തേക്ക് പോകുമ്പോളും വേണ്ട വ്യക്തിഗത സുരക്ഷാ ക്രമീകരണങ്ങള്‍ (PPE) ഇല്ലാതെ പോകരുത്.

അപ്പോള്‍ പുക അടങ്ങിയിട്ടും ആശങ്കയ്ക്ക് വകയുണ്ടോ? ദൂര വ്യാപകമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ?

അകാരണമായി ഭയപ്പെടേണ്ട കാര്യം ഇല്ല. പുക അടങ്ങുന്നത് വരെ സംയമനം പാലിക്കണം. കഴിവതും അകലം പാലിക്കണം. മുകളില്‍ പറഞ്ഞല്ലോ, ‘The dose makes the poison’ ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് വിഷത്തിന്റെ അളവ് തീരുമാനിക്കുന്നത് എന്ന്. അപ്പോള്‍ പ്ലാസ്റ്റിക് കത്തി അത് അന്തരീക്ഷത്തിലേക്ക് കലര്‍ന്നാല്‍ പിന്നെ ഇതിന് കാര്യമായ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ വഴി ഇല്ല.
എഴുതിയത് ഡോ. സുരേഷ് സി. പിള്ള

കൂടുതല്‍ വായനയ്ക്ക്

‘Polyvinyl chloride toxicity in fires: hydrogen chloride toxicity in fire fighters.’ Dyer, Robert F., and Victor H. Esch. Lindberg, H. K., Väänänen, V., Järventaus, H., Suhonen, S., Nygren, J., Hämeilä, M., … & Norppa, H. (2008). JAMA 235.4 (1976): 393-397.

Toxicity of building materials. Elsevier, 2012, Pacheco-Torgal, Fernando, Said Jalali, and Aleksandra Fucic, eds..

‘Persistent free radicals, heavy metals and PAHs generated in particulate soot emissions and residue ash from controlled combustion of common types of plastic.’ Valavanidis, Athanasios, et al. Journal of hazardous materials 156.1-3 (2008): 277-284.

Genotoxic effects of fumes from asphalt modified with waste plastic and tall oil pitch. Mutation Research/Genetic Toxicology and Environmental Mutagenesis, 653(1), 82-90.

‘Most Plastic Products Release Estrogenic Chemicals: A Potential Health Problem That Can Be Solved’. Yang, Chun Z.; Yaniger, Stuart I.; Jordan, V. Craig; Klein, Daniel J.; Bittner, George D. (2 March 2011). Environmental Health Perspectives. 119 (7): 989-996.’

 

Tags: FB POSTManvila Firesuresh c pillai

Related Posts

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും  ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി
Kerala News

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി

December 5, 2025
2
suresh gopi| bignewslive
Kerala News

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, നന്ദി അറിയിച്ച് സുരേഷ് ഗോപി

September 16, 2025
3
‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala News

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

August 24, 2025
7
‘പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നു, സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ‘, കുറിപ്പ് പങ്കുവച്ച് കെ സി വേണുഗോപാലിന്റെ ഭാര്യ
Kerala News

‘പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നു, സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ‘, കുറിപ്പ് പങ്കുവച്ച് കെ സി വേണുഗോപാലിന്റെ ഭാര്യ

August 24, 2025
5
‘ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം ‘, സ്വാതന്ത്ര ദിനത്തിൽ വിഎസിനെ അനുസ്മരിച്ച് മകൻ
Kerala News

‘ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം ‘, സ്വാതന്ത്ര ദിനത്തിൽ വിഎസിനെ അനുസ്മരിച്ച് മകൻ

August 15, 2025
2
‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’; സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് വി ശിവന്‍കുട്ടി
Kerala News

‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’; സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് വി ശിവന്‍കുട്ടി

August 9, 2025
3
Load More
Next Post
അധികൃതരുടെ കണ്ണ് വെട്ടിച്ച് സ്‌കൂളില്‍ കയറിയ യുവതി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി..! നാടകീയ രംഗങ്ങളില്‍ നട്ടംതിരിഞ്ഞ് പോലീസ്

അധികൃതരുടെ കണ്ണ് വെട്ടിച്ച് സ്‌കൂളില്‍ കയറിയ യുവതി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി..! നാടകീയ രംഗങ്ങളില്‍ നട്ടംതിരിഞ്ഞ് പോലീസ്

മണ്‍വിളയിലെ തീപിടുത്തം; 500 കോടി രൂപയുടെ നാശനഷ്ടം

മണ്‍വിളയിലെ തീപിടുത്തം; 500 കോടി രൂപയുടെ നാശനഷ്ടം

രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ താരം നേരെ ഓടി ഗ്യാലറിയിലേക്ക്; വിവാഹാഭ്യര്‍ത്ഥന നടത്താന്‍; മത്സരം ദുരന്തമായെങ്കിലും ജീവിതസഖിയെ സ്വന്തമാക്കി ബെല്ലോ!

രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ താരം നേരെ ഓടി ഗ്യാലറിയിലേക്ക്; വിവാഹാഭ്യര്‍ത്ഥന നടത്താന്‍; മത്സരം ദുരന്തമായെങ്കിലും ജീവിതസഖിയെ സ്വന്തമാക്കി ബെല്ലോ!

Discussion about this post

RECOMMENDED NEWS

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില, 99000  കടന്നു

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില, 99000 കടന്നു

19 hours ago
9
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

21 hours ago
7
death|bignewslive

വയോധികന്‍ പാടശേഖരത്തില്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം, ഒരാള്‍ അറസ്റ്റില്‍

20 hours ago
6
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

ബലാത്സംഗ കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version