അത്യാസന്ന നിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് സൈഡ് കൊടുക്കാതെ പോകുന്ന ബൈക്ക് യാത്രികന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ബുള്ളറ്റുമായി യാത്ര ചെയ്യുന്ന ഈ യുവാവിന്റെ അഭ്യാസം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത്രത്തോളം രോഷത്തോടെയാണ് സോഷ്യല്‍ ലോകം ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
ആംബുലന്‍സ് ഡ്രൈവര്‍ പലതവണ ഹോണ്‍ അടിച്ചും ഇയാള്‍ ആംബുലന്‍സിന് സൈഡ് കൊടുക്കാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കെഎസ്ആര്‍ടി ബസുകളടക്കം ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ സൈഡിലൂടെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ബുള്ളറ്റ് യാത്രക്കാരനെയും വിഡിയോയില്‍ കാണാം.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അത്യാസന്ന നിലയില്‍ ആംബുലന്‍സിനുള്ളില്‍ കിടക്കുന്ന രോഗിയെയും വിഡിയോയില്‍ കാണാം. ആംബുലന്‍സിന് പോലും സൈഡ് കൊടുക്കാതെ പോയ യുവാവിനെതിരെ നടപടി വേണമെന്ന ആവശ്യവും സജീവമാണ്. വിഡിയോ കാണാം.
അത്യാസന്ന നിലയിൽ ഉള്ള രോഗി കൊണ്ടുപോകുന്ന ആബുലസിന് മുൻപിൽ ആണ് അവന്റെ റോഡ് ഷോ..😡😡😡😡
Posted by Malayalam Whatsapp Status on Sunday, February 17, 2019
















Discussion about this post