നെടുമങ്ങാട്: വിവാഹത്തിന് ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പട്ടാപകലാണ് സംഭവം. അക്രമത്തില്‍ തലയ്ക്ക് സാരമായി മുറിവേറ്റ കരുപ്പൂര് അരുവിക്കുഴിയില്‍ താമസം സീതാലക്ഷ്മി (65)യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹത്തിന് ക്ഷണിക്കാനെന്നു പറഞ്ഞ് സീതാലക്ഷ്മിയുടെ വീട്ടിലെത്തിയ രണ്ടു യുവാക്കളോട് ഇരിക്കാന്‍ പറഞ്ഞപ്പോള്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം നല്കി ഗ്ലാസ് വാങ്ങി തിരികെ അടുക്കളയിലേക്ക് പോകവെ പിന്നില്‍ നിന്നു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിലായ സീതാലക്ഷ്മിയുടെ താലിമാല, കമ്മല്‍ മൂക്കുകുത്തി എന്നിവ അപഹരിച്ചു.
പിന്നാലെ ഇവരുടെ തലയിലെ മുറിവില്‍ നിന്നുള്ള രക്തം തുടച്ചുമാറ്റിയ ശേഷമാണു സ്ഥലം വിട്ടത്. വീട്ടിലെ മറ്റുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നുതിനാല് സിതാലക്ഷ്മി ഒറ്റയ്ക്കായിരുന്നു. സീതാലക്ഷ്മി വരാന്തയില്‍ വീണു കിടക്കുന്നത് കണ്ട അയല്‍വാസി വിവരമറിയിച്ചാണ് പുറം ലോകം അറിഞ്ഞത്.
Discussion about this post