ഗുവാഹത്തി: അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അസം ആരോഗ്യമന്ത്രിയും ബിജെപി സഖ്യത്തിന്റെ കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മയുടെ മണ്ഡലമായ ഷങ്സിയില് പൊതുയോഗത്തിലെ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അസം കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്ന പ്രധാനമന്ത്രി ഉറപ്പു നല്‍കുകയും ചെയ്യതു. അതേസമയം നഗ്ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കല്‍ എന്നിവയുമായാണ് ബില്ലിനെതിരായ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ നേരിടുകയുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്പില് നഗ്നരായി പ്രകടനം നടത്തിയ 6 കൃഷക് മുക്തി സംഘം (കെഎംഎസ്എസ്) പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
തായ് അഹോം യുവ പരിഷത് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കനത്ത സുരക്ഷയ്ക്കിടയിലും പ്രധാനമന്ത്രിയുടെ യോഗം നടന്ന രണ്ടിടത്തു കരിങ്കൊടി കാണിച്ചു. വെള്ളിയാഴ്ച നാലിടത്തു പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യോഗസ്ഥലത്ത് കരിങ്കൊടിയുമായെത്തിയ ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയുണ്ടായി.
Discussion about this post