കൊച്ചി: പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും ഹര്‍ജിയിലൂടെ എം പാനല്‍ ജീവനക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ വി ചിദംബരേഷ്,നാരായണ പിഷാരടി മുതലായവരുള്പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുക. 480 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടിപ്പിക്കല്‍ ആണെന്ന് ഹൈക്കോടതി മുന്‍പ് വിമര്‍ശിച്ചിരുന്നു.
Discussion about this post