തൃശൂര്‍: ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഈ സമരം ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം വിമര്‍ശിച്ചു.
ശബരിമല സമരത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം, ശബരിമല സമരം വന്‍ വിജയമായിരുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാലു സീറ്റ് നല്‍കാനും തീരുമാനമായി.
Discussion about this post