പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം നേതാവിന് വെട്ടേറ്റു. ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലത്തൂര്‍ കോടതി വളപ്പില്‍ വെച്ച് ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തിയ ശേഷം സുരേന്ദ്രനെ കൊടുവാള് കൊണ്ട് വെട്ടുകയായിരുന്നു. സുരേന്ദ്രന്റെ അയല്‍വാസിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ശിവദാസാണ് വെട്ടിയത്. ഇയാള്‍ ആയുധവുമായി ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുരേന്ദ്രനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post