തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസി മാണി വിഭാഗത്തിന്റെയും മുസ്ലിംലീഗിന്റെയും ആവശ്യങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റും പിടിച്ചെടുക്കാനോ വിട്ട് കൊടുക്കാനോ ആലോചനയില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു.
ഘടകക്ഷികള്‍ ന്യായമായ ആവശ്യങ്ങള്‍ പറഞ്ഞാല്‍ അത് പരിഗണിച്ചിട്ടുണ്ട്. മുന്നണിയില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ബെന്നി ബെഹനാന് രംഗത്തെത്തിയിരിക്കുന്നത്
Discussion about this post