ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. ദീപ ജോസഫ് ഉപയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കിയെന്ന് കോടതി പറഞ്ഞു.
ഒരു അഭിഭാഷക സോഷ്യല്‍മീഡിയയില്‍ അധിക്ഷേപരമായ പോസ്റ്റ് ഇടാന്‍ പാടുണ്ടോ? എന്ന് കോടതി ചോദിച്ചു. പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ എന്നും നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും കോടതി ചോദിച്ചു.
സൈബര്‍ ആക്രമണത്തില്‍ തനിക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ദീപ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ, അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ ജോസഫ് കോടതിയെ അറിയിച്ചു.അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന ദീപയുടെ വാദത്തില്‍ ഭര്‍ത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തില്‍ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്നാണ് കോടതി ചോദിച്ചത്.
പുരുഷനായിരുന്നെങ്കില്‍ അറസ്റ്റിനു നിര്‍ദേശം നല്‍കുമായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്നും കോടതി പറഞ്ഞു.















Discussion about this post