കാസര്‍കോട്: വീട്ടമ്മയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഭർത്താവ് ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് മരിച്ചത്.
75 വയസ്സായിരുന്നു. ശനിയാഴ്ച വൈകീട്ടു
വീട്ടുപറമ്പില്‍നിന്ന് തെങ്ങോല ശേഖരിക്കുന്നതിനിടെയാണ് നാരായണന്‍ നായരുടെ ഭാര്യ രാജാമണിയെ കടന്നല്‍ ആക്രമിച്ചത്.
രാജാമണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണന്‍ പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. രാജാമണി ചികിത്സയിലാണ്.
മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്‍.
















Discussion about this post