കൊല്ലം: ഇടത് നിരീക്ഷകനായ അഡ്വ. ബി എൻ ഹസ്കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചു. ബി എൻ ഹസ്കർ ഇന്ന് ആർഎസ്പിയിൽ ചേരും. സിപിഎമ്മിൻ്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ അറിയിച്ചു. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് ഹസ്കറിനെ സിപിഎം താക്കീത് ചെയ്തിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്.









Discussion about this post