തിരുവനന്തപുരം: കോര്‍പറേഷന്‍ മേയറാക്കാത്തതിലെ അതൃപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പുത്തരിക്കണ്ടത്തെ ബിജെപി പൊതു സമ്മേളന വേദിയിലും പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ.
വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്. മേയര്‍ വിവി രാജേഷും, കെ6 സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനിന്നു.
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും സംസ്ഥാന നേതാക്കളില്‍ നിന്നും അകലം പാലിച്ചു മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ.














Discussion about this post