ആലപ്പുഴ: ക്രിസ്ത്യാനികള്‍ പോലും മുസ്ലീങ്ങളെ ഭയന്നാണ് ജീവിക്കുന്നത് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചും വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍.
ഹിന്ദു വിഭാഗങ്ങള്‍ ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യമാണെന്ന നിലയിലെത്തിയെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പ്രതികരിച്ചു.
ഹിന്ദു ഐക്യത്തില്‍ നസ്രാണികളെ ഉള്‍പ്പെടുത്താന്‍ സാധിക്കും. മുസ്ലീങ്ങളെ ഭയന്നാണ് ക്രിസ്ത്യാനികള്‍ പോലും കേരളത്തില്‍ താമസിക്കുന്നത്. ആ ദുരിതത്തിലുള്ള ഒരുപാട് പേര്‍ ഒന്നിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പിന്നീട് പുറത്ത് പറയുമെന്നും അദ്ദേഹം അറിയിച്ചു.
നായര്‍ ഈഴവ ഐക്യം സാധ്യമാകുന്നതില്‍ മുസ്ലീംലീഗ് കടുത്ത അതൃപ്തി പുലര്‍ത്തിയിരുന്നു. നായര്‍ സമുദായം സവര്‍ണാധിപത്യത്തിന് വേണ്ടി നില്‍ക്കുന്നവരെന്ന് പ്രചാരണം നടത്തി എന്നും പിന്നാക്കകാര്‍ ഒന്നിച്ച് നില്‍ക്കണം എന്ന വാദം ഉയര്‍ത്തി താനുള്‍പ്പെടെയുള്ളവരെ നയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു ഈ നീക്കം. യുഡിഎഫ് ഭരണ കാലത്ത് പ്രശ്നം പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം. ഭരണത്തില്‍ വന്നപ്പോള്‍ ഒരു കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ല. ഭരണത്തില്‍ വന്നപ്പോള്‍ പരിഗണന നല്‍കിയില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.















Discussion about this post