തൃശ്ശൂർ: വാശിയേറിയ പോരാട്ടത്തിനൊടുവിൽ തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. വൈകീട്ട് നാലു മണിക്ക് ആണ് സമാപന സമ്മേളനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. ഇനി എട്ടു മത്സരങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.
നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്.
നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്. സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.














Discussion about this post