കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിൽ ബോംബ് ഭീഷണി. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്.
എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലുമാണ് ഇന്ന് രാവിലെ ഭീഷണി സന്ദേശനം എത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.
ഇരുബാങ്കുകളിലും പൊലീസും ബോംബ് സ്‌ക്വോഡ് ഡോഗും സ്‌ക്വോഡും പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്.
















Discussion about this post