തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതികരണവുമായി ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുല്‍ കുടുംബജീവിതം തകര്‍ത്തെന്ന് അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും തന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.
‘എനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എ കുടുംബ പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നെ ഇതുവരെ രാഹുല്‍ വിളിച്ചിട്ടില്ല. കേരളത്തിലെ ഒരു എംഎല്‍എ കുടുംബം തകര്‍ക്കുകയാണ് ചെയ്തത്’, ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. യുവതിയെ ഗര്‍ഭിണിയാക്കിയതും ഗര്‍ഭചിദ്രം നടത്തിയതും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ തന്റെ ഐഡന്റിറ്റി കൂടി വെളിപ്പെട്ടെന്നും പരാതിയുമായി മുന്നോട്ട് തന്നെയെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.











Discussion about this post