കാരക്കാസ്: വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക. വെനസ്വേല- അമേരിക്ക സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണം, വെള്ളി, ഭക്ഷ്യസാധനങ്ങള്‍ എന്നിവയുടെ വില കുത്തനെ വര്‍ദ്ധിക്കും.
യുഎസ് വെനസ്വേലയില്‍ നടത്തിയ നീക്കത്തിന്റെ പ്രതിഫലനം തിങ്കളാഴ്ചയോടെ വിപണിയില്‍ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികള്‍ അവധിയിലായതിനാല്‍ തിങ്കളാഴ്ച എങ്ങനെയാകും ആഗോളവിപണിയിലെ പ്രതിഫലനമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
രാജ്യാന്തര വിപണിയിൽ സ്വര്‍ണം, വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വില കുതിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ലോഹങ്ങൾ, ക്രൂഡ് ഓയിൽ, മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ‘യാ വെൽത്ത്’ (Ya Wealth) ഡയറക്ടർ അനുജ് ഗുപ്ത പറഞ്ഞു.










Discussion about this post