കോഴിക്കോട്: മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.















Discussion about this post