തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി.
എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരുള്ളത് എന്നാണ്
എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഡിണ്ടിഗൽ സ്വദേശി. കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും ദിണ്ടിഗൽ സ്വദേശി മണി പറഞ്ഞു.
















Discussion about this post