ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും. ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്. ആലാ പഞ്ചായത്ത് പ്രസിഡൻ്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡൻ്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡൻ്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡൻ്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡൻ്റായി ബിനുരാജും ചേന്നം പള്ളിപ്പുറം പ്രസിഡൻ്റായി വിനീതവിയും നീലംപേരൂർ പ്രസിഡൻ്റായും വിനയചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.
















Discussion about this post