ന്യൂഡൽഹി: `പോറ്റിയേ കേറ്റിയേ’ പാരഡി ഗാനം
കേരളത്തിലെ മുഴുവൻ എംപിമാരും ആലപിച്ചിട്ടുണ്ടെന്ന്
കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഈ ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ.
21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തതെന്നും ഒരു പാരഡി ഗാനം വിവാദമായി മാറിയിരിക്കുകയാണ് എന്നും പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.















Discussion about this post