ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്ത്യക്കാര്‍ നല്‍കിയ സ്നേഹത്തിനും ആതിഥേയത്വത്തിനും നന്ദി എന്ന് മെസ്സി സോഷ്യൽ മീഡിയ കുറിച്ചു.
മൂന്നു ദിവസത്തെ പര്യടനത്തിന് പിന്നാലെയാണ് മെസി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകർക്ക് നന്ദി അറിയിച്ചത്. ഇന്ത്യ സന്ദര്‍ശനത്തിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോയും താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഇന്ത്യന്‍ ഫുട്ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു.
‘നമസ്തേ ഇന്ത്യ! ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും എന്റെ ടൂറിലുടനീളം നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും നന്ദി. ഇന്ത്യന്‍ ഫുട്ബോളിന് ശോഭനമായ ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ – മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.















Discussion about this post