കൊല്ലം: പത്തനാപുരം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് നാടിന് നൽകിയ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാജഹാൻ.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഞ്ച് കുടുംബങ്ങൾക്ക്
വീട്ടിലേക്കുള്ള വഴിയുണ്ടാക്കി നൽകുമെന്ന് ഷാജഹാൻ വാക്കുപറഞ്ഞതാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് ഇതിനായി നേരത്തെ തന്നെ സ്ഥലം വാങ്ങിയിരുന്നു.
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തന്നെയായിരുന്നു ഷാജഹാൻ്റെ പ്രതീക്ഷ. എന്നാൽ ഫലം മറിച്ചായിരുന്നു.പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി യുഡിഎഫിന് വേണ്ടിയാണ് മാങ്കോട് ഷാജഹാൻ ജനവിധി തേടിയത്.
വാശിയേറിയ പോരാട്ടത്തിൽ പക്ഷെ, അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നിരുന്നാലും നൽകിയ വാക്കുപാലിക്കാൻ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല.
സ്വന്തം പണം കൊണ്ട് വാങ്ങിയ സ്ഥലം മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലേക്ക് വഴിയൊരുക്കാൻ നൽകി.
















Discussion about this post