കൊച്ചി: കേരളം ഒന്നടങ്കം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ഇന്നാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.
എട്ട് വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ പള്‍സര്‍ സുനി ഇതിനോടകം എഴ് വര്‍ഷവും ആറ് മാസവും 29 ദിവസവും ജയിലില്‍ കഴിഞ്ഞു. ഇനി 12 വര്‍ഷവും 5 മാസവും തടവില്‍ കഴിഞ്ഞാല്‍ മതിയാകും.
കേസിലെ ആറാം പ്രതിയായ വടിവാള്‍ സലീം എന്ന എച്ച് സലീം ആണ് ഏറ്റവും കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വരിക. ഒരു വര്‍ഷവും 11 മാസവും 28 ദിവസവുമാണ് വിചാരണ കാലയളവില്‍ പ്രതി ജയിലില്‍ കഴിഞ്ഞത്.
18 വര്‍ഷവും ഒരുമാസവുമാണ് ഇപ്പോഴത്തെ വിധി അനുസരിച്ച് സലീം തടവില്‍ കഴിയേണ്ടി വരിക.
















Discussion about this post