കാസര്‍കോട്: നീലേശ്വരം ടൗണില്‍ നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടത്തിയ 17കാരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കല്ലുരാവി സ്വദേശിയായ 17 കാരനാണ് പിടിയിലായത്. പിടിയിലായ പയ്യന്‍ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗിക്കില്ലെങ്കിലും മോഷണമാണ് ലഹരി. മോഷണം നടത്തി മംഗളുരുവിലേക്ക് പോയി അടിച്ചു പൊളിക്കുകയാണ് രീതി.
പതിനേഴുകാരന്റെ വീട്ടില്‍ മാതാവും സഹോദരങ്ങളുമാണ് ഉള്ളത്. മാതാവ് ബന്ധുക്കളുടെ വീട്ടില്‍ പോകുന്ന തക്കത്തിനാണ് 17 കാരന്‍ മോഷണത്തിന് ഇറങ്ങുന്നത്.
വീട്ടില്‍ പണം കൊടുത്താല്‍ മാതാവിന്റെ ചോദ്യം വരും എന്നതുകൊണ്ട് തന്നെ പണം മുഴുവന്‍ ഉപയോഗിച്ച് അടിച്ചുപൊളിക്കും. മോഷണം നടത്തി തിരിച്ചു വരുന്നത് വരെയുള്ള എല്ലാ പ്ലാനുകളും ചെയ്യും. മാതാവ് തിരിച്ചു വരുമ്പോഴേക്കും 17 കാരന്‍ വീട്ടില്‍ ഉണ്ടാകും. സംശയം തോന്നാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്.
നീലേശ്വരം കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറികട തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉടന്‍ നീലേശ്വരം പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ നീലേശ്വരം എസ് ഐ കെ വി പ്രകാശനും സംഘവും നടത്തിയ തിരച്ചിലിലാണ് നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പിടികൂടിയത്. ശ്രീലക്ഷ്മിയില്‍ നിന്ന് 5000 രൂപ വിലവരുന്ന വാച്ച്, തുണിത്തരങ്ങള്‍, മേശവലിപ്പിലുണ്ടായിരുന്ന പണം, പച്ചക്കറി കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണം തുടങ്ങിയവയാണ് മോഷ്ടിച്ചത്.
















Discussion about this post