എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിൽ പ്രതികരണവുമായി രാഹുലിൻ്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം. എഫ്ഐആർ ഇട്ടാൽ മുൻകൂർ ജാമ്യം തേടുമെന്നും ഈ പരാതിയെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണോയെന്നും ജോർജ് പറഞ്ഞു. ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് രാഹുൽ തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എഫ്ഐആർ ഇട്ടാൽ മുൻകൂർ ജാമ്യം തേടും. പരാതിയെ കുറിച്ച് വ്യക്തത ഇല്ല, പരാതിയുടെ സ്വഭാവം എന്താണ്? പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷൻ ആണോ…ഈ പരാതിയിൽ അസ്വഭാവികത ഉണ്ട്, ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങൾ കാണിക്കുന്നു. ശബരിമല സ്വർണ്ണ കൊള്ള മറക്കാൻ ഉള്ള നാടകം ആണിത്. മസാലക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുൽ എന്നോട് പറഞ്ഞു. പുറത്ത് വന്ന തെളിവുകളെക്കുറിച്ച് രാഹുൽ എന്നോട് പറഞ്ഞിട്ടില്ല ഞാൻ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഡാലോചനയെന്ന് സംശയമുണ്ട്. പരാതി ഇപ്പോൾ വന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യം ആയിരിക്കും’, ജോർജ് പൂന്തോട്ടം പറഞ്ഞു.















Discussion about this post