പാലക്കാട്: പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ. നിലവില്‍ കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സിഐ ബിനു തോമസാണ് മേലുദ്യോഗസ്ഥന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നവംബര്‍ 15ന് ആണ് ബിനു ജീവനൊടുക്കിയത്.
2014ല്‍ പാലക്കാട് സര്‍വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. അന്ന് സിഐ ആയിരുന്ന ഉമേഷ് അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ അവരുടെ വീട്ടില്‍ എത്തി പീഡിപ്പിച്ചു എന്നാണ് കുറിപ്പിലെ പരാമര്‍ശം.
അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ നേരത്ത് എത്തിയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം എന്നും കത്തില്‍ ആരോപിക്കുന്നു. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.















Discussion about this post