പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. വൈകിട്ടാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയിരുന്നു. സംഭവം വിവാദമാകുകയും മരണത്തിൽ ആരോപണമുയർന്നതിന് പിന്നാലെ അധ്യാപികമാർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ വലിയ രീതിയിൽ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ പ്രതിഷേധത്തിൽ എല്ലാം മുൻപന്തിയിൽ നിന്ന വിദ്യാര്‍ത്ഥിയാണ് ഇന്ന് മരിച്ച അഭിനവ് എന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് മറ്റ് നടപടികളിലേക്ക് കടന്നതായി അറിയിച്ചു.
















Discussion about this post