തിരുവനന്തപുരം: നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ ദിവസം. ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ആണ് തീരുമാനം.
പിഎസ് പ്രശാന്തിന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ആണ് തീരുമാനിച്ചത്. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം.
















Discussion about this post