മലപ്പുറം: മലപ്പുറത്ത് ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍ സ്വദേശി ധനഞ്ജയ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു.
അപകടത്തിൽ ധനഞ്ജയുടെ മൂന്ന് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവർ. ഹാഷിം, ഷമീം, ഫഹദ് , ആദര്‍ശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലപ്പുറത്തെ കൊളപ്പുറം – കുന്നുംപുറം – എയര്‍പോര്‍ട്ട് റോഡില്‍ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. അപകടത്തിന്റെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.













Discussion about this post