കല്‍പ്പറ്റ: കെട്ടിടത്തിൻ്റെ ടെറസിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വയനാട് കമ്പളക്കാട് ആണ് സംഭവം. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്.
കമ്പളക്കാട് ഒന്നാം മൈൽ റോഡിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്.
സംഭവസ്ഥലത്ത് നിന്നും പെട്രോൾ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നത്.
വിവരമറിഞ്ഞ് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.
















Discussion about this post