തൃശൂര്‍: തൃശൂരിൽ 22കാരി കുഴഞ്ഞുവീണു മരിച്ചു. തളിക്കുളം മുറ്റിച്ചൂര്‍ റോഡ് കുരുട്ടിപ്പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യയാണ് മരിച്ചത്.
സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കല്‍ ടെസ്റ്റിനായി ഓട്ട പരിശീലനം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ 7.15നാണ് സംഭവം.
തളിക്കുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടികാരികളോടൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ആദിത്യയെ ഉടന്‍ തന്നെ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാൽ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തളിക്കുളത്തെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷാണ് ഓട്ടോയില്‍ ആദിത്യയെ ഗ്രൗണ്ടില്‍ വിട്ടത്.















Discussion about this post