കൊല്ലം: കൊല്ലത്ത് പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്.
ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായെന്ന് ബന്ധുക്കൾ പരാതി നൽകി. വണ്ടാനം മെഡിക്കല്‍ കോളജിലെ ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
22കാരിയായ ജാരിയത്ത് ഇന്നു രാവിലെയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അതേസമയം, യുവതിയുടെ മരണത്തിൽ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം.
















Discussion about this post