തൃശൂര്‍: ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന വിജയദശമി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ ആശംസകളുമായി എത്തിയത്.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ചിന്തയില്‍ വളരണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.
ബിജെപിയുടെ യാത്രയ്ക്ക് സര്‍വ്വമംഗളവും ഔസേപ്പച്ചന്‍ നേര്‍ന്നു.
















Discussion about this post