തിരുവനന്തപുരം: കൈയിൽ കുടുങ്ങിയ മോതിരം കാരണം വേദന കൊണ്ട് പുളഞ്ഞ 15 കാരനെ രക്ഷിച്ച്
ഫയർ ഫോഴ്‌സ്. തിരുവനന്തപുരത്ത് ആണ് സംഭവം.
പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസിനെയാണ് ഫയർ ഫോഴ്സ് രക്ഷിച്ചത്. കൈവിരലിൽ ധരിച്ച സ്റ്റീൽ മോതിരം മുറുകി വേദന തിന്നുകയായിരുന്നു റിയാസ്.
ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ നീര് വന്ന് വീർത്തു.
അസഹനീയമായ വേദന കാരണമാണ് കുട്ടിയെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിച്ചത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ റിയാസിനെ സമാധാനിപ്പിച്ച ശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് വളരെ സൂക്ഷ്‌മതയോടെ മോതിരം മുറിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സനുവിൻ്റെ നേതൃത്വത്തിൽ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ജിനേഷ് എന്നിവർ ചേർന്നാണ് മോതിരം മുറിച്ചു നീക്കിയത്.
















Discussion about this post