പത്തനംതിട്ട: സുരക്ഷ ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴായിരുന്നു ജനുവരി 2ന് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. അവര്‍ കോടതില്‍ ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗക്ക് നേരെ വീട്ടുകാരുടെ ആക്രമണവും ഉണ്ടായി ഭര്‍തൃമാതാവ് യുവതിയെ പട്ടികകൊണ്ട് അടിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.
Discussion about this post