ന്യൂഡല്‍ഹി: ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 20 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളര്‍മാര്‍ക്കും കത്തയച്ചത്.
മരുന്ന് നിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളര്‍മാര്‍ ഇത് ഉറപ്പാക്കണമെന്നും ബോധവല്‍ക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.











Discussion about this post