തിരുവനന്തപുരം: തിരുവനന്തപുരത്തെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണുണ്ടായ അപടത്തിൽ 21കാരിക്ക് പരിക്ക്.
ശാന്തിഗിരി ആനന്ദപുരം റിയാസ് മന്‍സിലില്‍ നൗഫിയ നൗഷാദിന് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ മുത്തച്ഛന്‍ ബി ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ.
പിഎംആര്‍ ഒപിയില്‍ ഡോക്ടറെ കാണിക്കാന്‍ ഇരിക്കുന്നതിനിടെയാണു കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണത്. അപകടത്തിൽ നൗഫിയയുടെ ഇടതു കൈയിലും മുതുകിലും പാളികള്‍ അടര്‍ന്നുവീണു.
അപകടത്തിന് പിന്നാലെ പിഎംആര്‍ ഒപി ഇവിടെ നിന്ന് സ്‌കിന്‍ ഒപിയിലേക്ക് മാറ്റി.
















Discussion about this post