തിരുവനന്തപുരം: സാമുദായിക സംഘടനകള്‍ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എംവിഗോവിന്ദന്‍. മൂന്നാമതും ഇടത് സര്‍ക്കാര്‍ വരുമെന്ന് ഉറപ്പാണ് കേരളത്തില്‍ വികസനത്തിന്റെ പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കല്‍ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമുദായിക സംഘടനകള്‍ ഉള്‍പ്പെടെ, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിര്‍ക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തില്‍ അണിചേരാന്‍ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















Discussion about this post