തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
അതേസമയം, നിലവില്‍ ഇത് കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ( ഐഎംഡി) മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം ഒക്ടോബര്‍ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ സജീവമായി നിലനിര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.















Discussion about this post