ഹരിപ്പാട് : 26കാരനെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(ബാലു-26) മരിച്ചത്.
വെള്ളാന ജങ്ഷന് സമീപം റെയിൽവേ ട്രാക്കിലെ ബോക്സിനോട് ചേർന്നാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടത്. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാനാണ് സാധ്യതയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്‌ഥരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ ട്രാക്കിൽ വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്.
അപ്പോൾ അഖിൽ താഴെ വീണു കിടക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്‌മയാണ് അഖിലിൻ്റെ ഭാര്യ. ഇവർ അഖിലവ് എന്ന മകനുമുണ്ട്.













Discussion about this post