തൃശൂര്‍: കേരളത്തിൽ ഇടതു മുന്നണി മൂന്നാം ടേമും ഭരിക്കുമെന്ന് എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിന് ആരാണ് വോട്ട് ചെയ്യുക? എന്നും സതീശനും ചെന്നിത്തലയും കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുകയാണ് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അവരെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാന്‍ തുടര്‍ഭരണം ആവശ്യമാണ് എന്നും അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട് എന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
ജമാ അത്തെ ഇസ്ലാമി പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയതയാണ് കോണ്‍ഗ്രസിന്റെ ആശ്രയം. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടിയാണ് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
















Discussion about this post