തിരുവനന്തപുരം: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് ആണ് സംഭവം.
കടയ്ക്കാവൂർ എസ് എസ് പി ബി ഹയർസെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സഖീ ജെ പി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിക്കായിരുന്നു അപകടം.
അച്ചനും അമ്മയ്ക്കുമൊപ്പം സ്കൂളിൽ പിടിഎ മീറ്റിംഗ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങുന്ന വഴിയ്ക്കായിരുന്നു അപകടം. സഖിയുടെ അച്ഛൻ ജോൺ പോളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.
കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിൽ വെച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. ഓട്ടോ മറിഞ്ഞു കുട്ടിയുടെ പുറത്തു വീണതാണ് മരണത്തിനിടയാക്കിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
















Discussion about this post