കണ്ണുര്‍: കണ്ണൂരിൽ വാടകവീട്ടിൽ വൻ സ്ഫോടനം.
കണ്ണപുരം കീഴറയില്‍ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനം നടന്ന വീടിന് സമീപം ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അപകടത്തില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.
പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.
അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
പടക്ക നിര്‍മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് നിര്‍മാണം സംബന്ധിച്ച സാധ്യതകളും പരിശോധിക്കുന്നുണ്ട്.















Discussion about this post