കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. ഹര്‍ജിയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. അതേസമയം, പരാതിക്കാരിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും പരസ്പര സമ്മതത്തോടെ ഉണ്ടായിട്ടുള്ള ശാരീരിക ബന്ധത്തില്‍ ബലാത്സംഗം ആരോപിക്കാന്‍ കഴിയില്ല എന്നുമായിരുന്നു വേടന്റെ അഭിഭാഷകര്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതി ഉയര്‍ത്തിയത് എന്നും വേടന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കലമത്രയും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നായിരുന്നു ഇതിന് പരാതിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടി.
















Discussion about this post