പത്തനംതിട്ട: വിവാദങ്ങളും ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത് എന്ന് സമൂഹമാധ്യമക്കുറിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം, തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണം രാഹുൽ പുറത്തുവിട്ടിരുന്നു.
‘രാഹുല്‍ നല്ല സുഹൃത്താണെന്നും മോശമായിട്ട് പെരുമാറിയിട്ടില്ല’ എന്നും അവന്തിക മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്ത് വിട്ടത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
















Discussion about this post