ആലപ്പുഴ:കേരളത്തിലെ സ്ത്രീകള്‍ ഭയന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുന്നതെന്ന് എഴുത്തുകാരിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശ.
രാഹുലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ആശ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പോസ്റ്റില്‍ പ്രതികരിച്ചു.
പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്തുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാര്‍ഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. ഇതെല്ലാം ചെറിയ കുട്ടികളുള്‍പ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും ഡോ. ആശ പറയുന്നു.
അതേസമയം കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ ഡോ. ആശയുടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
ഡോ. ആശയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്.















Discussion about this post